റിയാദ് : വിദേശങ്ങളിലുള്ള ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരം. ജൂൺ 24,25 തീയതികളിൽ നേരിട്ട് അപേക്ഷിക്കാം.സൂപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഹോം അപ്ലൈയൻസ്, ഗാർമെൻറ്സ് എന്നീ വിഭാഗങ്ങളിലേക്ക് സെയിൽസ്മാൻ, ക്യാഷ്യർ തസ്തികളിലേക്ക് മിനിമം 3 വർഷത്തെ പ്രവർത്തി പരിചയമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
പ്രായപരിധി 23-25 വയസ്.
സൗത്ത് ഇന്ത്യൻ കുക്ക്, ബേക്കർ, ഫിഷ് മോങ്കർ, സ്നാക്സ് മേക്കർ, ഷവർമ മേക്കർ, സെക്യൂരിറ്റി,ടൈലർ എന്നീ തസ്തികകളിലേക്ക് മിനിമം 3 വർഷത്തെ പ്രവർത്തി പരിചയമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
പ്രായപരിധി 23-25 വയസ്.
ബയോ ഡാറ്റയും പാസ്പോർട്ട് കോപ്പിയും ഒരു കളർ ഫോട്ടോ സഹിതം താല്പര്യമുള്ളവർ തൃശൂർ നാട്ടികയിൽ ഉള്ള Emmay Project Premises (പഴയ കോട്ടൺ മിൽ ) നേരിട്ടെത്തി അപേക്ഷിക്കാം.
![]()
