സൗദി അറേബ്യാ: പൊതു സ്ഥലങ്ങളിൽ സുരക്ഷിതമല്ലാത്ത രീതിയിൽ വിൽക്കപ്പെടുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങി കഴിക്കരുതെന്ന് ഹാജിമാർക്ക് മുന്നറിയിപ്പുമായി ഹജ്ജ് ഉംറ മന്ത്രാലയം.
ഹാജിമാർക്ക് ആരോഗ്യ പരമായ ഭക്ഷണ രീതിയെ സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിലാണ് പൊതു ഇടങ്ങളിലും തുറസായ സ്ഥലങ്ങളിലും വിൽക്കപ്പെടുന്ന ഭക്ഷണ പാനീയങ്ങൾ വാങ്ങി കഴിക്കരുതെന്ന് മുന്നറിപ്പ് നൽകിയത്.
കൃത്യമായ ഭക്ഷണം ശ്രദ്ധിക്കാനും ഭക്ഷണത്തിനു മുൻപും പിൻപ്പും കൈ വൃത്തിയായി കഴുകിയെന്നു ഉറപ്പ് വരുത്തുവാനും ഹാജിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പഴവർഗങ്ങൾ ആരോഗ്യ പാനീയങ്ങൾ തുടങ്ങിയവ കഴിക്കണമെന്നും ഹാജിമാർക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
![]()
