തിരുവനന്തപുരം: മോന്സണ് മാവുങ്കലിനെതിരെയുള്ള പോക്സോ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെയും അതിജീവതയുടെ മൊഴിയുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിവാദ വെളിപ്പെടുത്തലിനു എതിരെ പൊതു പ്രവർത്തകൻ പായിച്ചിറ നവാസ് ഡിജിപിക്ക് പരാതി നൽകി.സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്നു പരാതിയില്‍ പറയുന്നു.
പോക്സോ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്സണ് മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അവിടെ ഉണ്ടായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
തനിക്കെതിരായ എംവി ഗോവിന്ദന്റെ ആരോപണം ശരിയാണെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു
![]()
