റിയാദ് :റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സുമേശി ശാഖയുടെ നേതൃത്വത്തിൽ കൗമാര പ്രായക്കാരായ കൂട്ടികളുടെ സർവ്വതോൻമുഖ സ്കില്ലുകളുടെ ക്രിയാത്മകമായ വികാസത്തെ പരിശീലിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഹൃസ്വകാല പരിശീലിന കോഴ്സായ T Tech- THE GROWTH അവാർഡ് ദാന ചടങ്ങ് ശ്രദ്ധേയമായി.
സമ്മർ വെക്കേഷനോട് അനുബന്ധിച്ച് ഏഴുമാസ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. വെസ്റ്റ് ദീര- ഇസ്ലാമിക് പ്രോപ്പഗേഷൻ സെൻറർ ഓഡിറ്റോറിയത്തിൽ ഇഖ്ബാൽ കബീറിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിന് ഷംസുദ്ദീൻ പുനലൂർ അധ്യക്ഷത വഹിച്ചു. ഇൻറർ നാഷണൽ ഇന്ത്യൻ സ്കൂളിലെ അദ്ധ്യാപകൻ ഹനീഫ് മമ്പാട് ഉത്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഉസ്മാൻ പാലത്തിങ്കൽ, എഴുത്തുകാരി അബ്ദിഅ ഷഫീന അൽ അക്റം എന്നിവർ ആശംസകൾ പറഞ്ഞു .
അബാൻ കണ്ണിയൻ, അബ്ദുല്ല അബ്ദുറസാഖ്, ഷഹീം ചേലേമ്പ്ര, അൽ അമീൻ സയ്യിദ്, അക്രം എന്നിവർ കോഴ്സിനെ കുറിച്ച് അനുഭവങ്ങൾ പങ്കു വെച്ചു.
യൂസുഫ് സാഹിബ്, ശുകൂർ ചേലേമ്പ്ര, ആസിഫ് കണ്ണിയൻ, എന്നീ രക്ഷിതാക്കൾ ഏഴുമാസത്തെ കോഴ്സ് കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റത്തിന് കാരണമായതായി അഭിപ്രായപ്പെട്ടു .
ഏഴുമാസ കോഴ്സിലെ മികവു കാണിച്ച മിടുക്കരെ ഉപഹാരം നൽകി ആദരിച്ചു. കോഴ്സിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സഊദി ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെയും ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെയും കീഴിലുള്ള വെസ്റ്റ് ദീര ദഅ്വ ആന്റ് .അവൈർനസ് സൊസൈറ്റിയുടെ പ്രത്യേക സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
കോഴ്സിനിടയിൽ സംഘടിപ്പിച്ച ഗയിംസ് മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ദിൽഷാൻ ആൻറ് സയ്ഹാൻ (ഫസ്റ്റ്) അബ്ദുല്ല അബ്ദുറസാഖ്, അഹ്മദ് സയ്യിദ് (സെക്കണ്ട്) അബാൻ ആൻറ് മുസ്ലിഹ് (തേർഡ്) സമ്മാനങ്ങൾ നൽകി.
2023-24- വർഷത്തെ സി.ബി.എസ്.സി. ഇൻറർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറ് ഫൈനൽ മത്സരത്തിലെ ടീമിൽ കളിക്കാർ T Tech- THE GROWTH അംഗങ്ങളായ അബ്ദുല്ല അബ്ദുറസാഖ്,റാസിൻ, ഷഹീം ഷകീർ, അഹ്മദ് സയ്യിദ് അഷ്റഫ്, മുഹമ്മദ് അക്രം, ഹനീൻ ഹാദീ ഫൈസൽ എന്നിവക്ക് ട്രോഫികൾ നൽകി ആദരിച്ചു
ഇന്ത്യൻ ഇസ്ലാഹീ സെൻറർ സൌദീ നാഷണൽ കമ്മറ്റി ട്രഷറർ മുഹമ്മദ് സുൽഫീകർ – റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻറർ വൈസ്പ്രസിഡണ്ട് അബ്ദുൽ വഹാബ് പാലത്തിങ്കൽ, ഫസുലുൽ ഹഖ് ബുഖാരി, റിയാദ് സലഫീ മദ്റസ്സ പ്രിൻസിപ്പാൾ അംജദ് കുനിയിൽ, എഞ്ചിനിയർ മുഹമ്മദ് ഹാഷിം ആലുവ, മുനീർ ചെറുവാടി, ഹനീഫ് തലശ്ശേരി കബീർ ആലുവ എന്നിവർ പങ്കെടുത്തു.
ഉമർഖാൻ തിരുവനന്തപുരം സ്വാഗതവും അബ്ദുൽ ഗഫൂർ തലശ്ശേരി നന്ദിയും പറഞ്ഞു.
ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻറർ (സുമേഷി ശാഖ) യുടെ കീഴിൽ ആരംഭിക്കുന്ന ഇസ്ലാമിക് മദ്റസ്സയിലേക്ക് ആഡ്മിഷൻ ആരംഭിച്ചു. രജിസ്ത്രേഷനും കൂടുതൽ വിവരങ്ങൾക്കും . +966 53 272 6503 / +966 50 829 1046 / +966 50 325 0219
എന്നി നമ്പറുകളിൽ ബന്ധപെടാമെന്നു ഭാരവാഹികൾ അറിയിച്ചു
![]()
