കൊച്ചി: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് (36 ) അന്തരിച്ചു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദീർഘകാലം ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകളാണ്. ഇന്ന് ഉച്ചക്ക് 2 മണിയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോഗ ചികിത്സയിലായിരുന്നു.
ഭര്‍ത്താവ്: നിഷാദ് അലി ആലുവയിൽ സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്തിന്റെ എതിരാളിയായിരുന്നു ഷെൽന. 18,886 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്.
ഷെൽന നിഷാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എം പി, അൻവർ സാദത്ത് എം എൽ എ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
![]()
