ജിദ്ദ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിര സാന്നിധ്യമായ മാസ് റിലീഫ് സെൽ കണ്ണമംഗലത്തിന്റെ ആഭിമുഖ്യത്തിൽ നിർധനയായ സഹോദരിക്ക് വാളക്കുടയിൽ നിർമിച്ചുനൽകിയ വീടിന്റെ (മാസ് ഭവൻ-2) താക്കോൽ ദാനം യു.ഡി.എഫ് കൺവീനറും ജനശ്രീ മിഷൻ സംസ്ഥാന ചെയർമാനുമായ എം.എം. ഹസൻ നിർവഹിച്ചു.മാസ് റിലീഫ് സെൽ ചെയർമാൻ വി.പി കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ചേറൂർ മഞ്ഞേങ്ങരയിൽ മുൻ പ്രവാസിയായ പാവപ്പെട്ട സഹോദരന്റെ കുടുംബത്തിന് മാസ് നിർമിച്ചുനൽകുന്ന മൂന്നാമത്തെ വീടിന്റെ ത്രീഡി ഫോട്ടോ പ്രകാശനം ജീവകാരുണ്യ പ്രവർത്തകൻ ചേറൂരിലെ കെ.കെ. അബ്ദുപ്പ എം.എം. ഹസന് നൽകി നിർവഹിച്ചു.100 സഹോദരിമാർക്കുള്ള വസ്ത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
![]()
