റിയാദ്: സൗദി അറേബിയയുടെ സിനിമ മേഖലയിൽ നിന്നുള്ള വരുമാനം 535 മില്യനായി വർധിച്ചതായി കണക്കുകൾ. സൗദി എന്റർടൈൻമെന്റ് അതോറിട്ടിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. പത്തു മില്യൺ ടിക്കെട്ടുകൾ വില്പന നടത്തിയ ജീകാമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന്റെ കണക്കുകൾ പുറത്തു വിട്ടത്. സിനിമ ആസ്വാദകരുടെ എണ്ണത്തിൽ അത്ഭുതപൂർവ്വമായ വളർച്ച ഉണ്ടായതായും പഠനങ്ങൾ.
ഈ അടുത്തിടെയാണ് സൗദി അറേബിയയിൽ സിനിമ തീയറ്ററുകൾ തുറക്കുകയും സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തു തുടങ്ങിയത്. ലോകോത്തര സിനിമകൾ പ്രദർശനത്തിന് എത്തിയതോടെ സിനിമ ആസ്വാദകരെ കൊണ്ട് തീയറ്ററുകൾ നിറഞ്ഞു കവിയാൻ തുടങ്ങി. നിലവാരമുള്ള നൂറുകണക്കിന് തീയറ്ററുകളാണ് സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിലവിലുള്ളത്
![]()
