റിയാദ്: ലൈസൻസുള്ള ആയുധങ്ങൾ രാജ്യത്തിന് പുറത്തു കൊണ്ട് പോകുന്നത് നിയമവിരുദ്ധമെന്ന് സൗദി അറേബ്യാ. സൗദി അറേബ്യൻ പബ്ലിക് പ്രോസിക്യയൂഷൻ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇത് പ്രകാരം രാജ്യത്തിനകത്തു സ്വയ രക്ഷക്കായി ലൈസൻസോടുകൂടിയ ആയുധങ്ങൾ ഉപയോഗിക്കുന്നവർ മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിൽ ഇവ ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതും നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചു. സൗദിയിൽ നിരവധിയാളുകൾ തോക്കുപോലുള്ള ആയുധങ്ങൾ സ്വയ രക്ഷക്കായി ലൈസൻസോടുകൂടി ഉപയോഗിക്കുന്നുണ്ട്
![]()
