റിയാദ്: സൗദി അറേബിയയുടെ തലസ്ഥാന നഗരമായ റിയാദിലെ റൗണ്ട് എബൗട്ടുകൾ മനോഹരമാക്കാൻ തീരുമാനം. നഗര സൗന്ദര്യ വത്കരണത്തിന്റെയും വികസനത്തിന്റെയും ഭാഗമായാണ് മോടിപിടിപ്പിക്കൽ പദ്ധതി. റിയാദ് മുനിസിപ്പാലിറ്റിയും ഗ്രീൻ റിയാദ് പദ്ധതിയും സംയുക്തമായാണ് മോടിപിടിപ്പിക്കൽ പരിപാടിക്ക് തുടക്കം കുറിക്കുക. ഇതുപ്രകാരം നാല് റോഡുകൾ ഒത്തുകൂടുന്നിടങ്ങളിലെ റൗണ്ട് എബൗട്ടുകൾ വർണ്ണ വിളക്കുകൾ കൊണ്ടും മനോഹര പുഷ്പ തൈകൾ കൊണ്ടും അലങ്കരിക്കും. ഇവിടങ്ങളിൽ ആഘോഷ ദിനങ്ങളിൽ ലൈറ്റുകളും വർണ്ണ തോരണങ്ങളും പതാകകൾ കൊണ്ടും മനോഹരമാക്കും. ഇതിന്റെ ഭാഗമായി റിയാദിലെ നിരവധി റൗണ്ട് എബൗട്ടുകൾ ഇതിനകം അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കുകയാണ്. ഇവയുടെ പൂർത്തീകരണത്തോടെ തലസ്ഥാന നഗരി കൂടുതൽ സൗന്ദര്യ വത്കരിക്കപ്പെടുമെന്നു മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
![]()
