റിയാദ് : മൊറോക്കന്‍ സയാമീസ് ഇരട്ടക്കുട്ടികളായ ‘സജ’, ‘ദുഹ’ എന്നിവരെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ വിജയകരമായി റിയാദില്‍ പൂര്‍ത്തിയായി. സല്മാന് രാജാവിന്റെയും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശപ്രകാരം സൗദി കൊണ്ജോയിന്ഡ് ട്വിന്‍സ് പ്രോഗ്രാമിന്റെ മെഡിക്കല്‍ സര്‍ജിക്കല്‍ ടീം തലവന്‍ ഡോ. അബ്ദുള്ള അല്‍-റബീഅയാണ് റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയുടെ വിജയം പ്രഖ്യാപിച്ചത്. രക്തസ്രാവമൊന്നുമില്ലാതെ വളരെ വേഗത്തിലും സുഗമമായും വേര്‍പെടുത്തല്‍ ഘട്ടം പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു.
Total Views:
1
