റിയാദ് : റിയാദിൽ പ്രവര്‍ത്തിക്കുന്ന കാസർകോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫെഡറേഷന് ഓഫ് റീജിണൽ കേരളയിറ്റ് അസോസിയേഷന് (ഫോര്‍ക) യുടെ ഇരുപതാം വാർഷികാഘോഷം “ഫോര്‍ക മെഗാമേള ട്വന്റി 26” ആന്‍ഡ് “ഫുഡ് ഫെസ്റ്റ്” ഒക്ടോബർ 9 വെള്ളിയാഴ്ച റിയാദിലെ ഷോല മാളിൽ കൃത്യം ഉച്ചക്ക് 2 മണി മുതൽ ആരഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.പരിപാടിയിൽ പങ്കെടുക്കാനുള്ള കലാകാരന്മാർ റിയാദിലെത്തി.
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഹൈപ്പർ അൽ വഫയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി പതിനൊന്നു വരെ നീണ്ടുനിൽക്കും. “നാനത്വത്തിൽ ഏകത്വം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന മേളയിൽ, കേരളത്തിന്റെയും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളുടെയും തനതായ വിഭവങ്ങളുമായി അമ്പതോളം ടീമുകൾ ഫുഡ് ഫെസ്റ്റിൽ മാറ്റുരയ്ക്കും.
ഉച്ചക്ക് 2 മണിക്ക് ഫുഡ്ഫെസ്റ് ആരംഭിക്കും.
ഉച്ചക്ക് 2.30 മുതൽ കുട്ടികൾക്കുള്ള കളറിംഗ് ,പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ തുടങ്ങും
വൈകിട്ട് 4 മണി മുതൽ കലാപരിപാടികൾ തുടങ്ങും.വൈകിട്ട് 4.30 നു ഇന്ത്യൻ അംബാസഡർ വിപുലിനെ കൂട്ടായ്മകളും ഫോർക്കയും ചേർന്ന് ആദരിക്കും.തുടർന്ന് രാത്രി സാംസ്കാരിക സമ്മേളനവും പ്രമുഖ ഗായകരായ സലിം കോടത്തൂർ,ഷൈയ്ക്ക അബ്ദുള്ള ,സജീർ പട്ടുറുമാൽ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടക്കും
