ദുബായ് : ഗാന്ധിയൻ മൂല്യ ങ്ങളാണ് ഇന്ത്യയെ ഒന്നായി ചേർത്തുനിർത്തിയതെന്നും വർഗ്ഗിയ വിദ്വേഷങ്ങൾക്കിടയിടയിലും തകരാത്ത ഗാന്ധി ദർശനങ്ങളാണ് ഇന്ത്യയുടെ ആത്മാവായി രാജ്യത്തിന് ശക്തി നൽകിയതെന്നും ചാണ്ടി ഉമ്മൻ എം.എൽ. എ പ്രസ്താവിച്ചു.
ദുബായ് ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച നടത്തിയ അനുസ്മരണ പ്രഭാഷണം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് ജീസ് ജോർജ് അധ്യക്ഷം വഹിച്ചു. ഇൻകാസ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ.നാസർ മുഖ്യപ്രഭാഷണം നടത്തി.ഫിറോസ് മുഹമ്മദലി സ്വാഗതം പറഞ്ഞുദുബായ് വർക്കിംഗ് പ്രസിഡണ്ട് ബി.പവിത്രൻ, ടൈറ്റസ് പല്ലുരാൻ , പ്രജീഷ് ബാലുശ്ശേരി, ബൈജു സുലൈമാൻ, ബെഞ്ചമിൻ, ബിജോ തോമസ്, ആൻ്റോ അബ്രഹാം എന്നിവരും അനുസ്മരണ പ്രസംഗം നടത്തി
Total Views:
1
