ദമ്മാം: അക്ഷരം ദമ്മാമിന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരി ആർ. രാജശ്രീയുടെ “ആത്രേയകം” എന്ന കൃതിയെ ആസ്പദമാക്കി സംഘടിപ്പിച്ച പുസ്തകചർച്ച ദമ്മാമിലെ റോസ് ഗാർഡനിൽ ശ്രദ്ധേയമായി. സാഹിത്യ–സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിൽ രാഷ്ട്രീയ–സാമൂഹിക പ്രവർത്തകനായ ശ്രീ ബിജു കല്ലുമല പുസ്തകം പരിചയപ്പെടുത്തി. കൃതിയുടെ ആശയസമ്പുഷ്ടതയും സാഹിത്യ മൂല്യവും അദ്ദേഹം വിശദീകരിച്ചു. വായനയുടെ പ്രാധാന്യവും സാഹിത്യചർച്ചകളുടെ സാമൂഹിക പ്രസക്തിയും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. നൗഷാദ് തഴവ സ്വാഗതം ആശംസിച്ച ചാങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ശ്രീ മാത്തുക്കുട്ടി പള്ളിപ്പാട് മോഡറേറ്ററായി പ്രവർത്തിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ സി അബ്ദുൽ ഹമീദ്, പ്രശസ്ത എഴുത്തുകാരി സോഫിയ ഷാജഹാൻ, സഫ്റോൻ മുജീബ് കൊളത്തൂർ, തങ്കു നവോദയ, എഴുത്തുകാരൻ സജിത്ത് രാമകൃഷ്ണൻ, അഖിൽ, ശ്രീജിത്ത്, ഷംസു കൊല്ലം, ശ്യാംപ്രകാശ് പാലക്കാട്, രഞ്ചിത്ത് വടകര, അനിൽ കൊല്ലം, സജി മുട്ടാർ, ബഷീർ ആലുങ്കൽ, മുജീബ് കൊളത്തൂർ, ഷിനോജ് കരുനാഗപ്പള്ളി, ഇക്ബാൽ വെളിയം കോഡ്, തുടങ്ങിയവർ പങ്കെടുത്തു.
![]()
