ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ ആഭിമുഖ്യത്തില്‍ ‘വാര്‍ഷികോത്സവ്-2026’ സംഘടിപ്പിച്ചു. മുതജരിബ് വില്ലയില്‍ നടന്നപരിപാടികളില് വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങളും ഗെയിമുകളും അരങ്ങേറി. പ്രവാസത്തിന്റെ പരിമിതികള്ക്കിടയില് കഴിയുന്ന കുടുംബങ്ങള്‍ക്ക് നാട്ടിലെ ഉത്സവപ്രതീതി സമ്മാനിക്കുന്നതായിരുന്നു പരിപാടി.
വനിതാ വിംഗ് പ്രസിഡന്റ് റസീന പള്ളിപ്പറമ്പന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ കെ.എം.സി.സി സെക്രട്ടറി നാസര്‍ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി നാണി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഇല്ല്യാസ് കല്ലിങ്ങല്‍, അഷ്റഫ് മുല്ലപ്പള്ളി, അബൂട്ടി പള്ളത്ത്, സുലൈമാന്‍ കൊടവണ്ടി, ഹസീന വണ്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
![]()
