ജിദ്ദ : ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സാരഥി പി. എൻ. പണിക്കരുടെ ഓർമ്മകളുണർത്തി ‘സമീക്ഷ – പി. ജി സ്മാരക പ്രതിമാസ വായനാവേദി’ പുസ്തക ചർച്ചയും സിനിമാ സംവാദവും സംഘടിപ്പിച്ചു. എൻകംഫർട്ട് ഹാളിൽ നടന്ന സർഗസദസ്സിൽ ചെയർമാൻ ഹംസ മദാരി അധ്യക്ഷത വഹിച്ചു. കൺവീനർ അസൈൻ ഇല്ലിക്കൽ സ്വാഗതം പറഞ്ഞു.
സുനിൽ സൈദ് ( പ്രണയ വാതിൽ – ജസ്ന താഷിബ് എഴുതിയ ‘പ്രണയവാതിൽ’ ആസ്വാദനം നിർവഹിച്ച് സുനിൽ സയ്യിദ് ഉദ്ഘാടനം നിർവഹിച്ചു.
മദർ മേരി കംസ് റ്റു മി – അരുന്ധതി റോയ് ( മുസാഫിർ ),മയ്യഴിപ്പുഴയുടെ തീരങ്ങളിൽ- എം. മുകുന്ദൻ ( പ്യാരി മിർസ ), സുധാമൂർത്തിയെക്കുറിച്ചുള്ള കഥ ( വിവേക് ), പ്രചോദനദായകമായ ഒരു സാരോപദേശകഥ-അഭീഷ് ശോഭ ( സന്തോഷ് വട വട്ടത്ത് ), ദി പവർ ഓഫ് യുവർ സബ്കോൺഷ്യസ് മൈൻഡ് – ഡോ. ജോസഫ് മർഫി ( രവീന്ദ്രൻ ) എന്നിവർ വായനാനുഭവങ്ങൾ പങ്ക് വഹിച്ചു.
അലി അരീക്കത്ത്, സലിം കുമാർ അനുസ്മരണവുംചലച്ചിത്രാസ്വാദനവും നടത്തി. (സിനിമ : ദി വൈറ്റ് ബലൂൺ- ജാഫർ പനാഹി)
കൃപ സന്തോഷും ചലച്ചിത്രാസ്വാദനം നിർവഹിച്ചു.( 3BHK – സംവിധാനം : ഗണേഷ്, തമിഴ് )ഹംസ മദാരി, ഹരിത സാവിത്രിയുടെ സിൻ,
അസൈൻ ഇല്ലിക്കൽ, ദി നോളജ് ഇല്ല്യൂഷനും വിലയിരുത്തി. ( സ്റ്റീവൻ സ്ലോമൻ , ഫിലിപ് ഫേൺബാച്). പ്രവാസ ലോകത്തെ ജഡങ്ങൾ നാട്ടിലയക്കുന്ന ജീവ കാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതമെഴുതിയ ജി. പ്രജേഷ് സെന്നിന്റെ ‘ഒടുവിൽ ഒരു കൂട്ട് ‘വായനാനുഭവം സലീനാ മുസാഫിർ പങ്ക് വെച്ചു.
നീനു വിവേക് വായനദിന സന്ദേശം നൽകി. മുഹ്സിൻ കാളികാവ് നാടൻ പാട്ടിന്റെ രംഗാവിഷ്കാരം നിർവഹിച്ചു.




മിർസാ ശരീഫ്, അബ്ദുല്ല മുക്കണ്ണി, രാജേഷ് നിലമ്പൂർ, അതുല്യ അഭീഷ് ,വീരാൻ കുട്ടി എന്നിവർ സംസാരിച്ചു.
വായനാദിനപരിപാടികളുടെ സമഗ്രാവലോകനം റജിയാ വീരാൻ നിർവഹിച്ചു.
ബിജു രാമന്തളി നന്ദി പറഞ്ഞു.
![]()
