റിയാദ് :കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും പാറത്തോട് താമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് ( ഷാമോൻ-50) സൗദി അറേബ്യയിയിലെ അൽഖർജ് നു സമീപം ദിലം എന്ന സ്ഥലത്ത് വച്ചു ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചോറ്റി പുതുപ്പറമ്പിൽ മുഹമ്മദ് നസീമ ദമ്പതികളുടെ മകനും പാറത്തോട് താനത്തു പറമ്പിൽ പരേതനായ ടി.ബി. കാസിം – റംല ദമ്പതികളുടെ മകളുടെ ഭർത്താവുമാണ്.
ജോലി സ്ഥലത്ത് ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: റമീസ ഷാഹുൽ ( ഫൗസി)
മക്കൾ: യഹ് യ ഫാബി,ഫഹദ്
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികളുമായി കെ എം സി സി പ്രവർത്തകർ രംഗത്തുണ്ടന്നു ബന്ധുവും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ ഷാജി മഠത്തിൽ അറിയിച്ചു.
![]()
