റിയാദ്: കഴിഞ്ഞ 21വർഷം ആയി റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തു പ്രവർത്തിച്ചു വരുന്ന തറവാട് കുടുംബകൂട്ടായ്മ 2026 – 27 വർഷത്തേക്ക് ഉള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു.
കാരണവർ – അബ്ദുൽ ഹർഷാദ്, കാര്യദർശി- ശ്രീകാന്ത് ശിവൻ,
ഖജാൻജി – ഷാജി ഹനീഫ, കലാ കായിക ദർശി – അഫ്സർ മുല്ലത്ത്, പൊതു സമ്പർക്ക ദർശി – ലിജോഷ് മാണി.





വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉപദേശക സമിതി അംഗം ബിനു ശങ്കരൻ സ്ഥാനാരോഹന ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.
ഉപദേശക സമിതി അംഗങ്ങൾ ആയ രമേഷ് മാലി, പ്രമോദ് ചിറ്റാർ, ജോസഫ് കൈലാത്, ഷിജു മാധവൻ എന്നിവരും മറ്റു അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
തറവാട് കുടുംബാംഗങ്ങളുടെ മാനസിക ബന്ധങ്ങൾ നിലനിർത്തികൊണ്ടും,സമൂഹ നന്മക്കായുള്ള പ്രവർത്തങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടും, തറവാട് കുടുംബകൂട്ടായ്മയെ കൂടുതൽ ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം എന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.
![]()
