ഹഫർ അൽ ബാത്തിൻ: പത്ത് ദിവസങ്ങൾക്ക് മുൻപ് വീട്ടുജോലിക്കാരനായി ആദ്യമായി സൗദിയിലെത്തിയ ഉത്തർപ്രദേശ് സ്വദേശി മരണപ്പട്ടു. ഉത്തർപ്രദേശ് സ്വദേശി ഷക്കീൽ സാക്കിർ (41) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
താമസസ്ഥലത്തെ മുറിയിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്പോൺസർ അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് ബന്ധപ്പെട്ട അധികൃതർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെയും ബന്ധപ്പെട്ട സൗദി അധികൃതരുടെയും സഹകരണത്തോടെ മരണാനന്തര നടപടികൾ വേഗത്തിലാക്കി. ഒഐസിസി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്ത് ആവശ്യമായ രേഖകളും നിയമനടപടികളും പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകി.
കുടുംബത്തിന്റെ സമ്മതപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹഫർ അൽ ബാത്തിനിൽ ഖബറടക്കി.
മാതാവ് ജൈബുൽ, പിതാവ് അലി, ഭാര്യ അഫ്സാന
![]()
