ജിദ്ദ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് ലോകപരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
യു എം ഹുസ്സൈൻ മലപ്പുറം അദ്യക്ഷത വഹിച്ചു.ഭൂമിയെ സംരക്ഷിക്കുന്നത് ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും,ഭാവി തലമുറയ്ക്ക് ശുദ്ധവും സുരക്ഷിതവുമായ പരിസ്ഥിതി കൈമാറാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ഒ ഐ സി സി നാഷണൽ കമ്മിറ്റി ട്രഷറർ യാസിർ നായിഫ് പറഞ്ഞു ചടങ്ങിൽ കമാൽ കളപ്പാടൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
എന്റെ നാടിനോടും സമൂഹത്തോടും ഞാൻ ജീവിക്കുന്ന പരിസ്ഥിതിയോടും ജീവന്റെ ഉറവിടമായ ഭൂമിയോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയോ, വലിച്ചെറിയുകയൊ ഇല്ലെന്ന് ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു എന്ന പ്രതിജ്ഞാവാചകം അംഗങ്ങൾ ഏറ്റുചൊല്ലി.
ഫൈസൽ മക്കരപ്പറമ്പ് , മുജീബ് കാളികാവ് , അനസ് നീലാഞ്ചേരി , ഉസ്മാൻ മേലാറ്റൂർ ,ഷംസുദ്ധീൻ വേങ്ങൂർ , നവാബ് വേങ്ങൂർ എന്നിവർ സംബന്ധിച്ചു.
![]()
