റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന് ആര്‍ട്ട് ഫെസ്റ്റ് എന്ന തലക്കെട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജൂണ്‍ 5-ന് മലാസിലെ അല്‍മാസ് ഹാളില്‍ വൈകുന്നേരം 5.30-ന് ആരംഭിച്ച പരിപാടി പ്രസിഡന്റ് ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു.
കലാ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ അരുള്‍ നടരാജന് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഇസക്കിയും ട്രഷറര്‍ മഹേഷ് മുരളീധരനും പരിപാടിയില്‍ സംസാരിച്ചു.

കുട്ടികളുടെയും അംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. മണികണ്ഠന് നാഗനാഥന്‍, പുണ്യ അനീഷ് എന്നിവര്‍ സ്റ്റേജ് പരിപാടികള്‍ നിയന്ത്രിച്ചു. റിയയുടെ മുന്‍ പ്രസിഡന്റുമാരായ ഉമ്മറുകുട്ടി, മാധവന് സുന്ദര്‍ രാജ്, ബിനു ധര്മരാജന്, ഡെന്നി ഇമ്മട്ടി, ജോണ്‍ ക്ലീറ്റസ്, ഇബ്രാഹിം സുബ്ഹാന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങളുടെ മക്കളായ ബൊണ ബിജു, റുക്ഷാറ മണികണ്ഠന്, റയ്ന ജോണ്‍, മുനിബ ഷെസാന്‍, മെല്വിന് സിജു മാത്യൂസ് എന്നിവര്‍ക്കുള്ള എഡ്യൂക്കേഷന്‍ പുരസ്കാരം വിതരണം ചെയ്തു. സെന്‍ട്രല്‍ ഭാരവാഹികളായ ബിജു ജോസഫ്, മഹേഷ് മുരളീധരന്, വിവേക്, സന്ദീപ്, മുത്തുക്കണ്ണന്‍, സൂരജ് വത്സല, അരുള്‍ നടരാജന്, പീറ്റര്‍ രാജ് എന്നിവരും യൂണിറ്റ് ഭാരവാഹികളായ അനീഷ്, സൂരജ് പിള്ള, ശരത് കുമാര്‍, ബെഞ്ചി എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന അംഗങ്ങളായ ടി.എന്‍.ആര്. നായര്‍, വിവേക്, സന്ദീപ്, നിഖില്‍, രാഗേന്ദു തുടങ്ങിയവരും ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.
![]()
