റിയാദ്: കൊണ്ടോട്ടി മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പയിൻ “തൻഷീത് സീസൺ-2” ന്റെ ഭാഗമായി ബത്തയിലെ നൂർ ഓഡിറ്റോറിയത്തിൽ വെച്ച് “ലീഡേഴ്സ് മീറ്റ്-2” പ്രോഗ്രാം നടത്തി.
മണ്ഡലത്തിലെ മുഴുവൻ മുൻസിപ്പൽ/പഞ്ചായത്ത്ൽ നിന്നും നേരത്തെ രജിസ്റ്റർ ചെയ്ത പ്രതിനിധികൾ ആയിരുന്നു മീറ്റിൽ പങ്കെടുത്തത്.
മണ്ഡലം പ്രസിഡന്റ് അബ്ദുറസാഖ് ഓമാനൂരിന്റെ അദ്യക്ഷതയിൽ തുടക്കം കുറിച്ച പ്രോഗ്രാം, മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉത്ഘാടനം ചെയ്തു.
മൂന്നു സെഷനുകളിലായി നടന്ന പ്രോഗ്രാമിൽ ആദ്യ സെഷൻ “impact” പ്രമുഖ ട്രൈനെർ ജാബിർ മാഷ് തയ്യിൽ, എങ്ങനെ ഒരു നല്ല ലീഡറാകാം, ഉണ്ടായിരിക്കേണ്ട ക്വാളിറ്റികൾ,സമൂഹത്തിൽ ചെലുത്തേണ്ട സ്വാധീനം കൃത്യമായ ക്ലാസ്സും ഒപ്പം വിവിധ ഗെയിം ആക്റ്റീവിറ്റികളും നടത്തി സദസ്സിന് നവ്യനുഭവം നൽകി.
രണ്ടാം സെഷനിൽ ഫർഹാൻ കാരക്കുന്ന് “പ്രവർത്തക മികവിന് ധാർമിക രാഷ്ട്രീയം”
എന്ന വിഷയത്തിൽ മുസ്ലിംലീഗ് പാർട്ടിയുടെ പ്രാധാന്യവും, പൂർവ്വകാല നേതാക്കളുടെ ചരിത്രങ്ങളും,ഗഹനമായ രീതിയിൽ വരച്ചു കാട്ടി ക്ലാസ്സ് എടുത്തത് പ്രവർത്തകർക്ക് പുതിയ അനുഭവമായി.
അവസാന സെഷനിൽ ഷാഫിമാസ്റ്റർ തുവ്വൂർ ലീഡേഴ്സ് എങ്ങനെ ആയിരിക്കണമെന്നും, മുൻകാല ലീഗ് നേതാക്കൾ നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ, അതുവഴി ചരിത്രം രചിച്ച മേഖലകളും, ഭരണപങ്കാളിത്തത്തിന്റെ ആവശ്യങ്ങളും വിശദമായി അവതരിപ്പിച്ചു കൊണ്ടും, അവസാനം സിമ്പിൾബ്രീതിങ്ങ് മെഡിറ്റേഷനും നൽകിയതിലൂടെ മനസ്സും സംശുദ്ധീകരിച്ചു അവസാനസെഷൻ അവസാനിപ്പിച്ചു.
പ്രോഗ്രാമിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സൗദി നാഷണൽ കമിറ്റി നേതാക്കളായ ഉസ്മാനലി പാലത്തിങ്ങൽ( വൈസ്:പ്രസിഡന്റ്)മുഹമ്മദ് വേങ്ങര (സെക്കട്ടറിയേറ്റ് അംഗം), സെൻട്രൽ കമിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്, ജില്ല സെക്രട്ടറി സഫീർ വണ്ടൂർ, മുനീർ വാഴക്കാട് (ജില്ല:ട്രെഷറർ) തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ഡലം ജന:സെക്രട്ടറി ഷറഫു പുളിക്കൽ സ്വാഗതവും, ഹൈദറലി ചീക്കോട് ഖിറാഹത്തും നടത്തി. ഉത്ഘാടനസെഷനു ബഷീർ ചുള്ളിക്കോടും, അവസാന പ്രോഗ്രാമിന് ഫിറോസ് പള്ളിപ്പടിയും നന്ദിയും പറഞ്ഞു.
മണ്ഡലം നേതാക്കളായ ബഷീർ വിരിപ്പാടം, ലത്തീഫ് എ കെ, ഫസൽ കുമ്മാളി,മുനീർ പരപ്പത്, റിയാസ് പി വി, റിയാസ് പൂവൻതോടി,അസീസ് മൂലയിൽ, ആരിഫ് കക്കോവ്, അസ്കർ വാഴയൂർ,ലത്തീഫ് കുറിയേടം, ഹനീഫ മുതുവല്ലൂർ,സൈദ് എളമരം,വഹാബ് പുളിക്കൽ,അൻവർ ജമാൽ,മൻസൂർ വാഴക്കാട്,നൗഷാദ് എടവണ്ണപാറ, മുക്ലിസ് മുതുവല്ലൂർ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
