റിയാദ്: മർകസ് ഗ്ലോബൽ കൗൺസിലിന് കീഴിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നടന്നുവരുന്ന പുനഃസംഘടനയുടെ ഭാഗമായി മർകസ് റിയാദിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ബത്ഹ അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായി അബ്ദുൽ നാസർ അഹ്സനി-പ്രസിഡൻ്റ്,ഫസൽ കുട്ടശ്ശേരി-ജനറൽ സെക്രട്ടറി,കബീർ ചേളാരി-ഫിനാൻസ് സെക്രട്ടറി എന്നിവരാണ് പ്രധാന ഭാരവാഹികൾ.സയ്യിദ് മൻസൂർ തങ്ങൾ,ബഷീർ പറവത്ത് നാദാപുരം, ഷമീർ രണ്ടത്താണി,അസീസ് പാലൂർ,മുഹമ്മദ് കുട്ടി സഖഫിഒളമതിൽ,ഇബ്രാഹിം കരീം (അസോസിയേറ്റ് പ്രസിഡൻ്റുമാർ),അബ്ദുൽ അസീസ് സഖാഫി(സഖാഫി ശൂറ സെക്രട്ടറി),സാബു സിദ്ദീഖ്(അലുമ്നി സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫസൽ കുട്ടശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.സി.എഫ് സൗദി നാഷണൽ സെക്രട്ടറി ഉമർ പന്നിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മർകസ് ഗ്ലോബൽ സെക്രട്ടറി അബ്ദുൽ ഗഫൂർ മാസ്റ്റർ ജിദ്ദ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
മർകസ് സൗദി നാഷണൽ സെക്രട്ടറി അഷ്റഫ് കൊടിയത്തൂർ, ഐ.സി.എഫ് റിയാദ് റീജിയൻ സെക്രട്ടറി ഇബ്രാഹീം കരീം, ഐ.സി.എഫ് സൗദി നാഷണൽ വെൽഫെയർ സെക്രട്ടറി ലുക്മാൻ പാഴുർ, ഐ.സി.എഫ് റിയാദ് റീജിയൻ വൈസ് പ്രസിഡൻ്റ് ഷമീർ രണ്ടത്താണി എന്നിവർ പ്രസംഗിച്ചു. ഫസൽ കുട്ടശ്ശേരി സ്വാഗതവും സാബു സിദ്ദീഖ് നന്ദിയും പറഞ്ഞു.
![]()
