റിയാദ്: ജീവകാരുണ്യ രംഗത്ത് റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ അതിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് അർബുദ ബാധിതരായ നിർധനരായ 200 പേർക്കായി 20 ലക്ഷം രൂപ ധന സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 10 വ്യാഴാഴ്ച്ച വൈകിട്ട് 5 മണിവരെ ആണ്.
അപേക്ഷ ഫോം വാങ്ങിയവർ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് സമീപത്തുള്ള വൈദ്യുതഭവന് ഏതിർ വശത്ത് ഷാലിമാർ വില്ലയിൽ പ്രവർത്തിക്കുന്ന മൈത്രി ഓഫീസിൽ പൂരിപ്പിച്ച ഫോം തിരികെ നൽകണമെന്ന് ഭാരവാഹികൾ പറഞ്ഞു.
വന്ന അപേക്ഷയിൽ നിന്നും ഏറ്റവും അർഹതപ്പെട്ട 200 ക്യാൻസർ രോഗികൾക്കാണ് മൈത്രി കാരുണ്യ ഹസ്തം എന്ന പദ്ധതിയിലൂടെ 10000 രൂപ വീതം നൽകുന്നതെന്നും, ഏപ്രിൽ മാസം അവസാന വാരം തന്നെ ഈ തുക ഏറ്റവും അർഹതപ്പെട്ടവരിലേക്ക് മൈത്രി കൈമാറുന്നതാണെന്നും മൈത്രി കാരുണ്യ ഹസ്തം പദ്ധതി ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി, പ്രഡിഡന്റ് റഹ്മാൻ മുനമ്പത്ത്, ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ, ട്രഷറർ സാദിഖ് കരുനാഗപ്പള്ളി, ജീവകാരുണ്യ കൺവീനർ അബ്ദുൽ മജീദ് എന്നിവർ വാർത്താക്കുറുപ്പിൽ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 7994343560 എന്ന നമ്പരിൽ ബന്ധപ്പെടുക.
![]()
