തൃശൂർ : പ്രവാസികളെ അവഗണിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ സമീപനം പ്രതിഷേധാത്മകമാണെന്ന് തൃശൂർ ഡി സി സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. യു എ ഇയിലെ ഇൻകാസ് ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസ് മീറ്റിമിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലയിൽ ബൂത്ത് തലം മുതൽ കോൺഗ്രസിനെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാക്കും. അതിനായുള്ള ആക്ഷൻ പ്ലാനും മുന്നൊരുക്കങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് യു എ ഇ നാഷ്ണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ടി എ രവീന്ദ്രൻ, ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി പവിത്രൻ, സീനിയർ നേതാക്കളായ സുഭാഷ് ചന്ദ്രബോസ്, കെ എച്ച് താഹിർ, ടി എ നാസർ, ഭാരവാഹികളായ നാസർ അൽദാന, റിയാസ് ചെന്ത്രാപ്പിന്നി, സുലൈമാൻ കറുത്താക്ക, ഫിറോസ് മുഹമ്മദാലി, ഷാന്റി തോമസ്, എ ടി ഷരീഫ്, ഫസലുദ്ദീൻ, ആന്റോ അബ്രഹാം, തസ്ലിം കരീം, രാജാറാം മോഹൻ, രഞ്ജിത്ത് ചന്ദ്രൻ, ഉമേഷ് വള്ളൂർ, സുനിൽ, ഷിഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി കൺവീനർ ചന്ദ്രപ്രകാശ് ഇടമന നന്ദി പറഞ്ഞു.
![]()
