മസ്കത്ത്: ഒമാനില്‍ മലയാളി യുവ ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം കോക്കൂര്‍ വട്ടത്തൂര്‍ വളപ്പില്‍ നവാസ് ഇബ്രാഹിം (34) ആണ് മരിച്ചത്. ഇബ്രിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള താഴ് വരയിൽ മകന് നഹാനൊപ്പം വാദിയില്‍ ഇറങ്ങുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു.മകന് രക്ഷപ്പെട്ടു.ഇബ്രി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകും.
![]()
