ജിദ്ദ: കെ എം സി സി മലപ്പുറം ജില്ല കമ്മറ്റി ‘കരുതലിന്റെ സാന്ത്വന സ്പര്‍ശം’ കുടുംബ സുരക്ഷാ പദ്ധതി 2025 ലോഞ്ചിംഗും കൗണ്‍സില്‍ മീറ്റും നടന്നു .ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബുബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
2025 വര്‍ഷത്തെ സുരക്ഷാ പദ്ധതി ജില്ല കെ എം സി സി ചെയര്മാന് കെ കെ മുഹമ്മദ് ലോഞ്ച് ചെയ്തു. സുരക്ഷാ പദ്ധതിയിലെ അനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ക്കുള്ള വിഹിത ചെക്ക് വിതരണം ചെയ്തു.
സുരക്ഷാ പദ്ധതിയെ കുറിച്ച് അഷ്റഫ് മുല്ലപ്പള്ളി വിശദീകരിച്ചു. നിലവില്‍ ലഭിക്കുന്ന ആനുകുല്യങ്ങള്‍ക്ക് പുറമെ മരണാന്തര ക്രിയകള്ക്കായുള്ള അടിയന്തിര ധനസഹായം കൂടി ഉള്‍പ്പെടുത്തിയതായി അറിയിച്ചു. മലപ്പുറം ജില്ല കെഎംസിസി മുന്‍കൈ എടുത്ത് നാട്ടില്‍ നടപ്പാക്കാന്‍ പോകുന്ന സോളാര്‍ പദ്ധതിയെ കുറിച്ച് സെക്രട്ടറി ഇ സി അഷ്റഫ് വിശദീകരിച്ചു.
പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൗദി നാഷണല്‍ കെഎംസിസി സെക്രട്ടറി നാസര്‍ വെളിയങ്കോട്, ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി വി പി മുസ്തഫ, സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, ശിഹാബ് താമരക്കുളം, സാബില്‍, ജലാല്‍ എന്നിവര്‍ സംസാരിച്ചു.
ഷൗക്കത്ത് മലപ്പുറം നിര്‍വഹിച്ച ഖുര്‍ആന്‍ പാരായത്തോടെ ആരംഭിച്ച പരിപാടിയില്‍ അബൂട്ടി പള്ളത്ത് സ്വാഗതവും ട്രഷറര്‍ ഇല്യാസ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു.
![]()
