കോഴിക്കോട്: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയും വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയുമായ ഡോണ ദേവസ്യ (25) യെയാണ് തമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചക്കിട്ടപ്പാറ പേഴത്തുങ്കല്‍ ദേവസ്യയുടെയും മോളിയുടെ മകളാണ് ഡോണ.
രണ്ട് ദിവസമായി ഡോണക്ക് പനിയുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം.ന്യൂറംബര്‍ഗിലായിരുന്നു താമസം.
![]()
