ജിസാന്‍: ജിസാനിലെ പ്രവാസി മലയാളികളുടെ പുരോഗമന മതേതര കലാ-സാംസ്കാരിക കൂട്ടായ്മയായ ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (ജല) കേന്ദ്ര സമ്മേളനം, പ്രവാസികള്‍ നേരിടുന്ന ഗൗരവകരമായ നിരവധി പ്രശ്നങ്ങളെയും പുതിയ കാലത്തെ സാംസ്കാരിക അധിനിവേശങ്ങളെയുംക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് ശ്രദ്ധേയമായി. ജിസാന്‍ മുഗള്‍ റസ്റ്ററന്റ് ഹാളില്‍ നടന്ന കേന്ദ്ര സമ്മേളനം ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ജല വൈസ് പ്രസിഡന്റ് ഡോ.രമേഷ് മൂച്ചിക്കല്‍ ഉദ്ഘാടന സെഷനില്‍ താല്‍ക്കാലിക അധ്യക്ഷനായിരുന്നു. താഹ കൊല്ലേത്ത്, ദേവന് വെന്നിയൂര്‍, മൊയ്തീന് ഹാജി ചേലക്കര,സണ്ണി ഓതറ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സലാം കൂട്ടായി സമ്മേളന പ്രതിനിധികളെ സ്വാഗതം ചെയ്തു. ഫൈസല്‍ മേലാറ്റൂര്‍, സതീഷ് കുമാര്‍ നീലാംബരി, സലാം കൂട്ടായി, അനീഷ് നായര്‍, ഡോ.ജോ വര്‍ഗീസ്, ഹനീഫ മുന്നിയൂര്‍, ഡോ. രമേശ് മൂച്ചിക്കല്‍ എന്നിവരും രക്ഷാധികാരി സമിതി അംഗങ്ങളുമടങ്ങിയ പ്രസീഡിയം പ്രതിനിധി സമ്മേളനവും അനുബന്ധ സമ്മേളന നടപടികളും നിയന്ത്രിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ ജല ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ നീലാംബരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഡോ.ജോ വര്‍ഗീസ് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് എം.കെ ഓമനക്കുട്ടന്, ബിനു ബാബു, എ.കെ.പി.സഹല്‍, മുരളി, നിസാര്‍, വര്‍ഗീസ് കോശി, മനോജ്, ഫിറോസ് പട്ടാമ്പി, ശ്രീകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലോകത്ത് പ്രവാസികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടുന്ന രാജ്യമായ ഇന്ത്യയില്‍ പ്രവാസികള്‍ക്കായി ഇതുവരെയും ഒരു രൂപയുടെ സാമ്പത്തിക പങ്കാളിത്തമുള്ള പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ദുര്‍ബലരായ പ്രവാസികളെ സഹായിക്കുന്നതിനുമായി കേരള സര്‍ക്കാര്‍ പദ്ധതിപോലെ പോലെ കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ക്ഷേമനിധി രൂപവല്‍ക്കരിക്കുകയും പ്രവാസി പദ്ധതി ആവിഷ്കരിക്കുകയും ചെയ്യുക, പ്രവാസി നിക്ഷേപങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ -സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുക, കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധി പെന്ഷന് വര്‍ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങള്‍ ഡോ.രമേഷ് മൂച്ചിക്കല്‍, അനീഷ് നായര്‍, ഹനീഫ മൂന്നിയൂര്‍, നൗഷാദ് പുതിയതോപ്പില്‍, അന്തുഷ ചെട്ടിപ്പടി, ഗഫൂര്‍ പൊന്നാനി എന്നിവര്‍ അവതരിപ്പിച്ചു.
ജിസാനിലെ പ്രവാസി രംഗത്ത് കഴിഞ്ഞ വ്യാഴവട്ടത്തിലധികമായി ജല നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം വിലയിരുത്തി. സമാപന സമ്മേളനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന അവലോകനവും ഭാവിപരിപാടികളുടെ രൂപരേഖയും അവതരിപ്പിച്ചു. പ്രവാസികള്‍ക്കിടയില്‍ മാനവികതയ്ക്കും മതേതര മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കുന്ന നിരവധി കലാ-സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്കി. പുതിയ കേന്ദ്രകമ്മിറ്റിയുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പിന് രക്ഷാധികാരി താഹ കൊല്ലേത്ത് നേതൃത്വം നല്കി. സമാപന സമ്മേളനത്തില്‍ ജോര്‍ജ് തോമസ് നന്ദി പറഞ്ഞു.
വെന്നിയൂര്‍ ദേവന് (മുഖ്യ രക്ഷാധികാരി), താഹ കൊല്ലേത്ത്, സലാം കൂട്ടായി, മൊയ്തീന് ഹാജി ചേലക്കര, സണ്ണി ഓതറ, എം.കെ.ഓമനക്കുട്ടന്, മനോജ് കുമാര്‍, സതീഷ് കുമാര്‍ നീലാംബരി (രക്ഷാധികാരിമാര്‍), ഫൈസല്‍ മേലാറ്റൂര്‍ (പ്രസിഡന്റ്), ഹനീഫ മൂന്നിയൂര്‍, ഡോ. രമേശ് മൂച്ചിക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), സലാം കൂട്ടായി (ജനറല്‍ സെക്രട്ടറി), അനീഷ് നായര്‍, സണ്ണി ഓതറ (സെക്രട്ടറിമാര്‍), ഡോ.ജോ വര്‍ഗീസ് (ട്രഷറര്‍) മനോജ് കുമാര്‍ (ചെയര്മാന്, ജീവകാരുണ്യ വിഭാഗം) ജോജോ തോമസ് (കണ്‍വീനര്‍), സതീഷ് കുമാര്‍ നീലാംബരി (ചെയര്മാന്, കലാ-സാംസ്കാരിക വിഭാഗം) ജബ്ബാര്‍ പാലക്കാട് (കണ്‍വീനര്‍), ഗഫൂര്‍ പൊന്നാനി
(ചെയര്മാന്, കായിക വിഭാഗം) ജോര്‍ജ് തോമസ് (കണ്‍വീനര്‍) നൗഷാദ് പുതിയതോപ്പില്‍ (ചെയര്മാന്, മീഡിയ വിഭാഗം) മുനീര്‍ നീരോല്‍പ്പാലം, ഹര്‍ഷദ് അമ്പയകുന്നുമ്മേല്‍ (കണ്‍വീനര്‍മാര്‍) എന്നിവര്‍ ഭാരവാഹികളായ 45 അംഗ കേന്ദ്രകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
![]()
