റിയാദ് :കെ എം സി സി ക്ക് നന്ദി പറഞ്ഞു ഹംസ നാട്ടിലേക്ക് യാത്രയായി . മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗിന്റെ സമയോചിത ഇടപെടലിൽ കിംഗ് സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹംസ കരളകുന്നൻ (58) നാടണഞ്ഞു. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് കൊണ്ടുപോയെന്ന വിവരം മാത്രമേ കുടുംബത്തിന് കിട്ടിയിരുന്നോള്ളൂ .വിവരം അറിഞ്ഞ വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർകാടിന്റെയും പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി പ്രസിഡണ്ട് സത്താർ താമരത്തിന്റെയും നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അദ്ദേഹം റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ തീവ്ര പരിച്ചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് കൺവീനർമാരായ ഹനീഫ മുതുവല്ലൂരിന്റെയും, ഷബീറലി കളത്തിലിൻ്റെയും നേതൃത്വത്തിൽ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് തുടർ ചികിത്സക്കായി കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയും ചെയ്തു
![]()
