റിയാദ് :റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ആർ പി എം റെസ്ക്യൂ ട്രെയിനിങ് സെന്ററിന്റെ സഹകരണത്തോടെ റിയാദിലെ വിവിധ സംഘടനകളിലെ സാമൂഹ്യപ്രവർത്തകരെയും വൊളണ്ടിയറൻ മാരെയും ഉൾപ്പെടുത്തിക്കൊണ്ട് എമർജൻസി റെസ്ക്യൂ ട്രെയിനിങ് ക്യാമ്പ് (പ്രജീരധം ) 14 ജൂലൈ 2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു 1 മണി മുതൽ ബത്തയിലെ അപ്പോളോ ഡിമോറോയിൽ വച്ച് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ, റെസ്ക്യൂ മേഖലകളിൽ രക്ഷാ പ്രവർത്തകർ ആത്മാർത്ഥമായി ചെയ്യുന്ന പല രക്ഷാപ്രവർത്തനങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ശരിയായ രീതി അറിയാത്തതുമൂലം ഉണ്ടാവുന്ന സങ്കീർണതകൾ ഒഴിവാക്കുവാനും റെസ്ക്യൂ രംഗത്ത് നൂതന രീതിയിലുള്ള സംവിധാനങ്ങളെയും ഉപകരണങ്ങളെ പരിചയപ്പെടുത്താനും കൂടിയാണ് ഇത്തരമൊരു ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരിമിതമായ വൊളണ്ടിയർമാരെ ഉൾപ്പെടുത്തി കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്,
രജിസ്ട്രേഷനായി ഇസ്മായിൽ സി വി (0538395271),ഇസ്ഹാഖ് താനൂർ(0569146089) എന്നിവരെ ബന്ധപ്പെടണമെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
