ന്യൂഡൽഹി : മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തി കേസിൽ കുറ്റക്കാരനാണെന്നു വിധിച്ച മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി.രാഹുലിന്റെ പാര്‍ലമെന്റ് അംഗ്വത്തിലെ അയോഗ്യത തുടരും.വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഇതോടെ തിരഞ്ഞെടുപ്പിനുള്ള സാധ്യത ഏറുകയാണ്.ജാമ്യം നില നില്കും എന്നാൽ അറസ്റ്റ് ഉണ്ടാവില്ല.രാഹുലിന് 2 വർഷത്തെ തടവ് വിധിച്ചതിനു എതിരായുള്ള അപ്പീൽ ജില്ലാ കോടതിയുടെ പരിഗണനയിൽ ആണ് .അതെ സമയം ഹൈക്കോടതിയുടെ ഉത്തരവ് അപ്രതീക്ഷിതമല്ലെന്നും നീതിക്കായി സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി കൊണ്ഗ്രെസ്സ് നേതൃത്വം പ്രതികരിച്ചു.
![]()
