തിരുവനന്തപുരം :ബി ജെ പി ബന്ധം ഉപേക്ഷിച്ചു സിനിമാതാരം ഭീമൻ രഘു സി പി എം ൽ ചേർന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പം എ കെ ജി സെന്ററിൽ എത്തിയ താരത്തിനെ ചുവന്ന പൊന്നാട അണിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചു.മന്ത്രിമാരായ വി അബ്ദുറഹ്മാനും ശിവൻകുട്ടിയും സന്നിഹിതരായിരുന്നു.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരത്തെ ബി ജെ പി സ്ഥാനാർഥിയായിരുന്നു രഘു. അടുത്തിടെ സംവിധായകൻ രാജസേനനും ബി ജെ പി കൂടാരം ഉപേക്ഷിച്ചു സി പി എം ൽ ചേർന്നിരുന്നു.
![]()
