റിയാദ് : റിയാദ് കാത്തിരുന്ന മെട്രോയുടെ കന്നി യാത്ര ആസ്വദിച്ചു ഓ ഐ സി സി അംഗവും കൊല്ലം ജില്ലാ കൊണ്ഗ്രെസ്സ് മുൻ അധ്യക്ഷയുമായ് ബിന്ദു കൃഷ്ണയും.ആധുനികവും സുരക്ഷിതവുമായ റിയാദ് മെട്രോയുടെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മലയാളികളടക്കമുള്ള പ്രവാസികൾക്ക് മെട്രോ വളരെ അനുഗ്രഹമാണെന്നും ബിന്ദു കൃഷ്ണ ജി സി സി ടൈംസ്നോട് യാത്ര അനുഭവം പങ്കിട്ടപ്പോൾ പറഞ്ഞു.
ഓ ഐ സി സി വനിതാ വേദി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബിന്ദു കൃഷ്ണ റിയാദ് മെട്രോയിൽ യാത്ര ചെയ്ത കേരളത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രീയ നേതാവ് കൂടിയാണെന്നുള്ള സന്തോഷവും മറച്ചുവെച്ചില്ല.
കിങ് അബ്ദുല്ല ഫിനാൻസ് സിറ്റി സ്റ്റേഷൻ മുതൽ പാസ്പോര്ട്ട് ഓഫീസ് സ്റ്റേഷൻ വരെയുള്ള യാത്രയിൽ വനിതാ വേദി ഭാരവാഹികളായ ജാൻസി പ്രെഡിൻ,സ്മിത മൊയ്ദീൻ,ഓ ഐ സി സി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി പ്രെഡിൻ അലക്സ് കൊട്ടാരക്കര,സെൻട്രൽ കമ്മീറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര ,സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട്,അനീഷ് കെ വി,സാലിഹ് മൊഹിദീൻ എന്നിവരും ബിന്ദു കൃഷ്ണക്കൊപ്പം ഉണ്ടായിരുന്നു
![]()
