റിയാദ്:പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കുംഫാമിലിക്കും വേണ്ടി “PPAR ഫാമിലി ടൂർ 2024” എന്ന പേരിൽ വിനോദയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേര് പങ്കെടുത്ത ട്രിപ്പ്, റിയാദിൽ നിന്ന് ബസ്സിൽ പുറപ്പെട്ട ടീം ഖസബ് ഉപ്പു പാടം, ശഖ്റ ഹെറിറ്റേജ് വില്ലേജ്, തർമിദ ഒയാസിസ് ഫോർട്ട്, മരാത് ഹിൽ പാർക്ക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.
കോർഡിനേറ്റർ അലി വാരിയത്ത്, പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ എന്നിവരുടെ നേത്രത്വത്തിൽ സംഘടിപ്പിച്ച യാത്ര, അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായി. യാത്രയിൽ ഉടനീളം വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് കരീം കാനാമ്പുറം നൽകിയ വിവരണങ്ങളും, ഹസീന മുജീബ് അവതരിപ്പിച്ച ക്വിസ് പ്രോഗ്രാമും, അൻവർ മുഹമ്മദ് നേതൃത്വം നൽകിയ കലാ പരിപാടികളും, മുജീബ് മൂലയിൽ അണിയിച്ചൊരുക്കിയ ഫൺ ഗെയിംസും സഞ്ചാരികൾക്ക് വേറിട്ട അനുഭവവും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒന്നാക്കി മാറ്റുവാനും സാധിച്ചു.
എക്സിക്യുട്ടീവ്സ് മെമ്പർമാരായ മജീദ് പാറക്കൽ, ജബ്ബാർ കോട്ടപ്പുറം, ഷാനവാസ്, സിയാവുദീൻ, കരീം കാട്ടുകുടി, ഹാരിസ് മേതല, തൻസിൽ ജബ്ബാർ, തുടങ്ങിയവർ യാത്രയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.

![]()
