റിയാദിൽ നിര്യാതനായ വർക്കല റജി നിവാസിൽ കിഷോറിന്റെ (65) മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ഒരു മാസത്തിന് മുൻപ് ഹൌസ് ഡ്രൈവറായ ഇദ്ദേഹം റൂമിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്ന് സ്പോൺസർ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് കഴിഞ്ഞ ആഴ്ച മരണപ്പെട്ടത് .സ്പോൺസർ തന്നെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാളെ ഉച്ചക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്കു അയക്കും.ചൊവ്വാഴ്ച ഉച്ചക്ക് തൈക്കാട് ശാന്തി കവാടത്തിൽ ശവസംസ്കാരം നടക്കും.മദനൻ – സുമതി ദമ്പതികളുടെ മകനാണ്.ഭാര്യ : റീന കിഷോർ .മകൾ : മിന്നു. ചെറുമകൻ അലൻ
![]()
