കോട്ടയം ജില്ല പ്രവാസി അസോസിയേഷന്റെ 13മത് വാർഷികാഘോഷത്തൊടാനുബന്ധിച്ചു പുറത്തിറക്കിയ സുവനീർ “അക്ഷരം 2023” പ്രശസ്ത സിനിമ താരം മനോജ് കെ ജയൻ റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി നൗഫൽ പാലക്കാടന്‍ നൽകികൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.
നാട്ടിൽ നിന്നും ഉള്ള പ്രഗത്ഭരായ എഴുത്തുകാരുടെയും പ്രവാസി എഴുത്തുകാരുടെയും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പിടി നല്ല കഥകളും കവിതകളും വായനക്കാർക്ക് നവ്യാനുഭവം സൃഷ്ടിക്കുമെന്ന് സുവനീറിന്റെ ചീഫ് എഡിറ്റർ ബോണി ജോയ് പുസ്തകപ്രകാശന ചടങ്ങിൽ പറഞ്ഞു.
അസോസിയേഷൻ ചെയർമാൻ ഡേവിഡ് ലൂക്ക്, പ്രസിഡന്റ് ബഷീർ സാപ്റ്റക്കോ , ജനറൽ സെക്രട്ടറി ടോം ചാമകാലായിൽ, ബാസ്റ്റിൻ ജോർജ്, ഡെന്നി കൈപനാനി, ഡോക്ടർ ജയചന്ദ്രൻ ജോസഫ് അതിരുങ്കൾ, ഷിബു ഉസ്മാൻ തുടങ്ങി പ്രവാസി സമൂഹത്തിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ട്രഷറർ നൗഫൽ , ജെറി ജോസഫ്, ബിബിൻ ജോസഫ്, അൻഷാദ് ഹമീദ്, റഫീഖ് അലിയാർ, അബ്ദുൽസലാം, ജെയിംസ് ഓവെലിൽ,
ഷാജി മഠത്തിൽ, സജിൻ നിഷാൻ, ജയൻ കുമാരനല്ലൂർ, രാജേന്ദ്രൻ പാല ഡാനിസ് മാത്യു,
ജോജി തോമസ്, ജോസ് പാലാ, ഷൈജു ജോസ്, മുഹമ്മദ് നിഷാദ്, അമീർ ഹമീദ്, അനസ്, റസൽ മഠത്തിപറമ്പിൽ, ജി വിനോദ്, അഷ്റഫ് സി കെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
![]()
