തിരുവനന്തപുരം : പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി. ഇപ്പോൾ രജിസ്റ്റർ ചെയ്യാം
പ്രവാസികൾക്കായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുളള പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ ജൂൺ 12 ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770534/8592958677 നമ്പറുകളിലോ [email protected], [email protected] എന്നീ ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടേണ്ടതാണ്.
പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാവമാണ് എന്‍.ബി.എഫ്.സി. നോര്‍ക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍ , വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.
#Norka #KeralaGovernment #pravasi #Norkaroots #norkanbfc #Ndprem #norka #Pravasiloan #pravasibadratha
![]()
