മജ്മ :കുളിക്കുന്നതിനിടയിൽ കാൽവഴുതി വീണു കാൽമുട്ടിനു സാരമായി പരുക്കേറ്റ ആലപ്പുഴ സ്വദേശി അൻസാർ സൈനുദ്ധീനുള്ള(42) ചികിത്സാ സഹായം ഒഐസിസി മജ്മ കമ്മിറ്റി അദ്ദേഹത്തിനു കൈമാറി. കഴിഞ്ഞ 20 വർഷകാലമായി സൗദിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്ത് വരികയായിരുന്നു അൻസാർ.
പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നിർദ്ദേശിച്ചത് അനുസരിച്ചു ഒഐസിസി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്തും, ഒഐസിസി മജ്മ കമ്മിറ്റി പ്രസിഡന്റ് മുരളിയും ട്രഷറർ സത്യനും ചേർന്നാണ് ധനസഹായ തുക അൻസാറിനു കൈമാറിയത്.
നാട്ടിൽ എത്തിയാൽ തുടർ ചികിത്സക്കുള്ള എല്ലാ സഹായങ്ങളും പ്രതിപക്ഷ നേതാവ് അൻസാറിനു നൽകുമെന്ന് ഒഐസിസി ക്കു ഉറപ്പു നൽകിയിട്ടുണ്ട് എന്നും ശ്രീജിത്ത് കോലോത്ത് പറഞ്ഞു.
![]()
