ബാംഗ്ലൂർ: കർണ്ണാടക സർക്കാർ നിബന്ധനകളിൽ ഇളവ് അനുവദിച്ചതോടെ മഅദനി തിങ്കളാഴ്ച കേരളത്തിലേക്ക് എത്തും.
പി. ഡി. പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാനും രോഗശയ്യയിൽ കഴിയുന്ന പിതാവിനെയും കാണാൻ വഴി തുറക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കുകയും അതുമതി നൽകുകയുമായിരുന്നു. എന്നാൽ മുൻ കർണ്ണാടക സർക്കാർ ഇതിനെതിരെ കോടതിയെ സമീപിക്കുകയും യാത്ര മുടക്കുകയുമായിരുന്നു. പുതുതായി അധികാരത്തിലേറിയ സർക്കാർ ഇളവുകളിൽ മാറ്റം വരുത്തുകയും യാത്രക്ക് അനുമതി നൽകുകയുമായിരുന്നു.
12 പോലീസുകാർ അദ്ദേഹത്തിന്റെ സംരക്ഷണത്തിനു ഉണ്ടാവുമെന്ന് അറിയുന്നു. സുരക്ഷ ജീവനക്കാരുടെയും കെട്ടി വെക്കേണ്ട തുകയിലും ഇളവുണ്ടാവും
![]()
