സൗദി അറേബ്യ: വിശുദ്ദ ഹജ്ജിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്ക ഗൾഫ് നാടുകളിൽ നിന്ന് റോഡ് മാർഗ്ഗം എത്തുന്ന ഹാജിമാരുടെ ഒഴുക്ക് തുടരുന്നു. സൗദിയുടെ അയൽ രാജ്യങ്ങളായ യു.എ. ഇ, കുവൈത്ത്, ഖത്തർ, ബഹറൈൻ,ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് റോഡ് മാർഗ്ഗം നിരവധി പേരാണ് ഇരു ഹറമുകളെ ലക്ഷ്യമാക്കി ഒഴുകി എത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ അതിർത്തികളിൽ ഹാജിമാരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. റിയാദ് മക്ക റോഡിൽ പെട്രോൾ പമ്പുകളിലും പള്ളികളിലും വിശ്രമ കേന്ദ്രങ്ങളിലും ഹാജിമാരുടെ തിരക്ക് അനുഭവപ്പെട്ടു. വിവിധ സംഘടനകൾ ഇവിടങ്ങളിൽ ഹാജി മാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുവാൻ ഹജ്ജ് ഹെൽപ്പ് ഡെസ്ക്കുകൾ തന്നെ തുറന്നിട്ടുണ്ട്. കുടിവെള്ളം, പഴവർഗ്ഗങ്ങൾ, ഈന്തപ്പഴം, ചെറിയ തൂവാലകൾ തുടങ്ങിയവ ഹാജിമാർക്ക് നൽകുന്നുണ്ട് ഇവിടങ്ങളിൽ. റോഡ് മാർഗ്ഗം എത്തുന്ന ഹാജിമാർക്ക് സുരക്ഷിത യാത്രക്ക് ഹൈവേകളിൽ സുരക്ഷ മുൻകരുതൽ നടപടികൾ സജ്ജീകരിച്ചിട്ടുണ്ട്.
![]()
