റിയാദ്:ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.
റിയാദിലെ അൽ മഹ്ദി പാർക്കിൽ നടന്ന ആഘോഷ പരിപാടിയിൽ പത്മശ്രീ അവാർഡ് ജേതാവും സ്വാസ്യ സർവ്വകലാശാല ചാൻസലർ ഗുരുജി ഡോ.എച്ച്.ആർ. നാഗേന്ദ്ര മുഖ്യാതിഥി ആയിരുന്നു. വൈസ് ചാൻസലർ ഗവേഷണ ഡയറക്ടറുമായ ഡോ.മഞ്ജുനാഥ് ശർമയും ചടങ്ങിൽ പങ്കെടുത്തു.
റിതു യാഥവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ഡോ.സുഹേൽ അജാസ് ഖാൻ പ്രഭാഷണം നടത്തി.
ഇന്ത്യൻ പ്രവാസികൾ, റിയാദിലെ വിവിധ സ്കൂളിലെ വിദ്യാർത്ഥികൾ ,സൗദിയിലുള്ള മറ്റു രാജ്യങ്ങളിലെ പൗരൻമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ നൃത്ത അക്കാദമികളിൽ നിന്നുള്ള വിദ്യാർത്ഥികൾ യോഗ അധിഷ്ഠിത നൃത്ത പരിപാടികളും അവതരിപ്പിച്ചു.
![]()
