നിയോം സിറ്റി :സൗദി വ്യോമയാന മേഖലയുടെ ചരിത്രത്തിൽ ഒരു സുപ്രധാന വഴിത്തിരിവായി മാറാൻ പോകുന്ന എയർ ടാക്സി( ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് അനസ് ലാൻഡിംഗ് – ഇ വിറ്റോൾ ) യുടെ പരീക്ഷണ പറക്കൽ വൻ വിജയം .
സഊദിയിൽ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി നിയോമും വോളോ കോപ്ടർ കമ്പനിയും പ്രഖ്യാപിച്ചു.ട്രയൽ കാലയളവിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.18 മാസത്തോളം നിയോം ,ജനറൽ അതോരോട്ടി ഓഫ് സിവിൽ ഏവിയേഷൻ , വോളോ കോപ്ടർ എന്നിവർ സഹകരിച്ചു പ്രവർത്തിക്കുകയും കഴിഞ്ഞ ഒരാഴ്ച പരീക്ഷണ പറക്കൽ നടത്തുകയുമായിരുന്നു
![]()
