റിയാദ് : റിയാദിൽ ആദ്യമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഇന്ത്യൻ കമ്പനികളുടെ സ്റ്റാളുകളിൽ സഊദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ സന്ദർശനം നടത്തി.
സൗദി ഫുഡ് ഷോയിൽ ഏറ്റവും കൂടുതൽ കമ്പനികൾ പങ്കെടുക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.വാണിജ്യ വിഭാഗം സെക്കൻഡ് സെക്രട്ടറി റിതു യാദവും അംബാസിഡർക്കൊപ്പം ഉണ്ടായിരുന്നു.
ഏകദേശം 30-ലധികം ഇന്ത്യൻ കമ്പനികൾ ഫുഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്
ഇന്ത്യൻ കമ്പനികളുടെ ഫുഡ് രംഗത്തെക്കുള്ള കൂടുതൽ സാധ്യതകൾ സഊദി ഷോയിലൂടെ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
![]()
