മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി. നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) ബുധനാഴ്ച പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഉംറക്ക് ശേഷം ക്ഷീണിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
മരണ സമയ്യത്ത് ഹജ്ജിനു കൂടെയെത്തിയ ഭാര്യ ഖദീജ കൂടെയുണ്ടായിരുന്നു.
മക്കൾ : ജസീല ,ജുമൈല . മരുമക്കൾ : അബ്ദുൽ ഗഫൂർ (സൗദി ). ശംസീൽ (യു എ ഇ )
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വൻ ജനാവലിയുടെ സാനിധ്യത്തിൽ മൃതദേഹം മക്കയിൽ ഖബറടക്കി .നിയമ നടപടികൾ പൂർത്തിയാക്കാൻ ഐ സി എഫ് വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ടായിരുന്നു
![]()
