[wpstatistics stat=usersonline]മദീന: പുണ്യറമദാനില്‍ പ്രവാചക നഗരിയായ മദീനയിലെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ ആശ്വാസവുമായി മദീനയില്‍ ഇരുപത്തിനാലു മണിക്കൂറും ബസ് സര്‍വീസുകള്‍ ആരംഭിച്ചു.
പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്-മസ്ജിദുന്നബവി (റൂട്ട് -400), ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷന്-മസ്ജിദുന്നബവി (റൂട്ട് -300) എന്നീ രണ്ടു റൂട്ടുകളിലാണ് ഇരുപത്തിനാലു മണിക്കൂറും ബസ് സര്വീസുകളുള്ളതെന്നു മദീന ബസ് പ്രൊജക്ട് അധികൃതർ അറിയിച്ചു.
എയര്‍പോര്‍ട്ടില്‍ നിന്ന് പ്രവാചക പള്ളിയിലേക്കും തിരിച്ചും ഓരോ 25 മിനിറ്റിലും റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മസ്ജിദുബന്നബവിയിലേക്കും തിരിച്ചും ഓരോ 20 മിനിറ്റിലും ബസ് സര്‍വീസുകളുണ്ട്.
![]()
