റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി ഇഫ്താർ സംഗമങ്ങൾക്കു തുടക്കം കുറിച്ച് കൊണ്ട് റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സിറ്റ് 18 ലെ സഫ്വാ ഇസ്തിറായിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഗ്ലോബൽ സെക്രട്ടറി ലത്തീഫ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു.റിയാദ് ഘടകം വർക്കിംഗ് പ്രസിഡൻറ് അസ്ലം കളക്കര അധ്യക്ഷത വഹിച്ചു.
ബ്ലോഗറും സൗദി പൗരനുമായ ഹാഷിം ബിൻ അബ്ബാസ് ബിൻ ഹുസൈൻ അൽഹുവൈസ്, ഷിഹാബ് കൊട്ടുക്കാട്, സൗദി നാഷ്ണൽ കമ്മിറ്റി ജന.സെക്രട്ടറി അൻവർ സാദിഖ് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.തുടർന്നു നടന്ന ക്വിസ് മത്സരത്തിനും സമ്മാന വിതരണത്തിനും സിയാഫ് വെളിയംകോട്, ആഷിഫ്, കബീർ കാടൻസ്, ഫസലു പുറങ്ങ് തുടങ്ങിയവർ നേതൃത്വം നൽകി.
പതിനെട്ടു വർഷമായി സൗദി ജയിലിൽ അകപ്പെട്ടു വധശിക്ഷ കാത്തു കഴിയുന്ന അബദുറഹീമിന്റെ മോചനത്തിനായുള്ള ഫണ്ട് ശേഖരണം നടന്നു.
സംഗമത്തോട് അനുബന്ധിച്ചു നടത്തിയ ക്യുആർ റെജിസ്ട്രേഷനിൽ നിന്നും ഓൺലൈൻ സ്പിന്നിംഗ് വഴി തിരഞ്ഞെടുത്ത ഭാഗ്യശാലികൾക്കു ഐ.ടി ചെയർമാൻ സംറൂദ് അയങ്കലം, കൺവീനർ അൽത്താഫ്.കെ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമ്മാനവിതരണം നടത്തി.

അഞ്ഞൂറിലധികം ആളുകളെ പങ്കടുപ്പിച്ച് നടത്തിയ സംഗമത്തിന് മുഖ്യ രക്ഷാധികാരി സലീം കളക്കര, ജനസേവനം ചെയർമാൻ എം.എ ഖാദർ, കൺവീനർ റസാഖ് പുറങ്ങ്, ട്രഷറർ ഷമീർ മേഘ, അക്ടിംഗ് പ്രസിഡൻ്റ് സുഹൈൽ മഖ്ദൂം, സെക്രട്ടറി ഫാജിസ്,രമേഷ് വെള്ളെപ്പാടം,മുഫാഷിർ കുഴിമന, ബക്കർ കിളിയിൽ, മുജീബ് ചങ്ങരംകുളം,അഷ്ക്കർ.വി,അലി പൊന്നാനി, ശരത്ത് പുഴമ്പ്രം,വനിതാ വിംഗ് അംഗങ്ങളായ ഷമീറാ ഷമീർ,റഷ,ഷിഫാലിൻ, ഷഫ്ന,അസ്മ,ഷമീറ കബീർ തുടങ്ങിയവർ നേതൃത്വം നൽകി.
ഇഫ്താർ കമ്മിറ്റി കൺവീർ അൻവർഷാ സ്വാഗതവും വളൻ്റിയർ ക്യാപ്റ്റൻ മുക്താർ വെളിയങ്കോട് നന്ദിയും പറഞ്ഞു.
![]()
