ദുബായ് : മലയാളിക്ക് അഭിമാനമായി വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ഷാര്‍ജ എജ്യുക്കേഷനല്‍ എക്സലന്‍സ് അവാര്‍ഡ് (എസ്.എ.ഇ.ഇ) കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി.മുറൂർ അബൂദബി ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നക്ഷത്ര പ്രേം ആണ് അബൂദബിയില്‍നിന്ന് ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഏക വിദ്യാര്‍ഥിനി.ഇരുപതിനായിരം ദിര്‍ഹമാണ് പുരസ്കാര തുക.തിരുവനന്തപുരം സ്വദേശികളും അബൂദബിയില്‍
എഞ്ചിനിയറന്മാരായ പ്രേം-സ്വപ്ന ദമ്പതികളുടെ മകളാണ്.

1151 അപേക്ഷകരില്‍ നിന്ന് പ്രാഥമിക പരീക്ഷയില്‍ വിജയിച്ച 486 പേരില്‍ നിന്ന് 41 പേരെയാണ് പാനല്‍ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
![]()
