ജിദ്ദ: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം ഏർപ്പെടുത്തിയ നാരീ പുരസ്കാരം പ്രവാസിയായ ജിദ്ദ ശറഫിയ അല്‍റയാന്‍ പോളിക്ലിനികിലെ ജനറൽ ഫിസിഷ്യൻ ഡോ. വിനീത പിള്ളക്ക്.പ്രവാസലോകത്ത് ആതുരസേവന രംഗത്ത് നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ അവാർഡ് നൽകുന്നത്.
![]()
