തിരുവനന്തപുരം: സംസ്ഥാന വനിതാ രത്ന പുരസ്കാരങ്ങള്‍ പ്രഖാപിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജാണ് അവാർഡ് പ്രഖ്യാപിച്ചത്.
കണ്ണൂര്‍ ചെറുപുഴ പെരിങ്ങോം നിവാസി ട്രീസ ജോളി(കായികം),കോഴിക്കോട് ജില്ലയിലെ വിജി പെണ്‍കൂട്ട്,എറണാകുളം ജില്ലയിലെ ജിലുമോള്‍ മാരിയറ്റ് തോമസ്(പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത),പാലക്കാട് ജില്ലയിലുള്ള ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ ഡയറക്ടര്‍ അന്നപൂര്‍ണി സുബ്രഹ്മണ്യം(സാമൂഹ്യ സേവന രംഗത്ത് വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത) എന്നിവരാണ് പുർസ്കാരത്തിനു അർഹരായവർ.
![]()
