റിയാദ്: സൗദി അറേബ്യയിലെ വിപണിയിൽ ഉള്ളിവില മാറ്റമില്ലാതെ കുതിക്കുന്നു. ഒന്നരമാസക്കാലമായി ഉള്ളിവിലയിൽ അഭൂതപൂർവ്വമായ വിലക്കയറ്റമാണ് ഉണ്ടായതു. റമദാൻ വരാനിരിക്കെ വിപണിയിൽ കൂടുതൽ ഉള്ളി എത്തിക്കാനുള്ള ശ്രമത്തിലാണ് സൗദി വാണിജ്യ മന്ത്രാലയം. നിത്യോപയോഗ സാധനങ്ങളിൽ ചെറിയ തോതിൽ വിലവർദ്ധനവ് വന്നിട്ടുണ്ടെങ്കിലും ഉള്ളിയുടെ വില ഗണ്യമായി വർധിച്ചത് പ്രവാസികളെ ഏറെ കുഴക്കുന്നുണ്ട്. കിലോക്ക് പത്തു റിയാലിന് മുകളിലാണ് നിലവിലെ വില. എന്നാൽ കച്ചവടക്കാർ ഉള്ളി വിപണിയിൽ എത്തിക്കാതെ പൂഴ്ത്തിവെക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള പരിശോധനകളിലാണ് മന്ത്രാലയം. കഴിഞ്ഞ ദിവസം ജിദ്ദയിൽ ഇത്തരത്തിൽ സൂക്ഷിച്ചിരുന്ന മൂന്നു ടൺ ഉള്ളി വാണിജ്യ മന്ത്രാലയം കണ്ടുകെട്ടിയിരുന്നു.
![]()
